Asianet News MalayalamAsianet News Malayalam

ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

malayali expat who was under treatment in Bahrain died
Author
Manama, First Published Jul 15, 2022, 1:05 PM IST

മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി പാലക്കുളം ഗോപാലപുരം സ്‍കൂളിന് സമീപം വലിയവീട്ടില്‍ ജാഫര്‍ (42) ആണ് മരിച്ചത്.

രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ - ജസ്‍റീല. മക്കള്‍ - മുഹമ്മദ് ഷാദുല്‍, മുഹമ്മദ് ഇഷാല്‍. സഹോദരങ്ങള്‍ - ശംസുദ്ദീന്‍, അനസ്, സുബൈദ, ആയിഷ, റഹ്‍മത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Read also: ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്ന് സൗദി അറേബ്യ

സൗദി അറേബ്യയിൽ വെന്റിലേറ്ററിലായിരുന്ന മലയാളി മരിച്ചു
റിയാദ്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ 20 ദിവസമായി വെൻറ്റിലേറ്ററിര്‍ കഴിയുകയുമായിരുന്ന മലയാളി മരിച്ചു. റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം അമരവിള സ്വദേശി കബീർ മുഹമ്മദ് കണ്ണ് (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 

25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കബീർ മുഹമ്മദ് കണ്ണ് മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ് - മുഹമ്മദ് കണ്ണ്. മാതാവ് - അസുമ ബീവി. ഭാര്യ - ആമിന ബീഗം. മക്കൾ - ഫാത്തിമ, ഫാസിന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനൊപ്പം ഉമർ അമാനത്തു, മുജീബ് ഉപ്പട, സുഫിയാൻ, സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അമീൻ കളിയിക്കാവിള, നൂറുൽ അമീൻ കളിയിക്കാവിള, നവാസ് ബീമാപള്ളി തുടങ്ങിയവർ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios