പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published : Dec 21, 2023, 12:30 PM IST
പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

മൃതദേഹം ഹാഇലില്‍ തന്നെ ഖബറടക്കുമെന്ന് ഹാഇല്‍ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു. 

റിയാദ്: സൗദിയിലെ ജോലിയിടത്തിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന ഉക്കാഷയെയാണ് (43) മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.

ഹാഇൽ പട്ടണത്തിന് സമീപം മുറൈഫികിലിലുള്ള ഒരു ഇസ്തിറാഹയിൽ (വിശ്രമ കേന്ദ്രം) രണ്ടുവർഷമായി ജോലി ചെയ്യുകയായിരുന്നു. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹാഇലില്‍ തന്നെ ഖബറടക്കുമെന്ന് ഹാഇല്‍ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു. 

Read Also - മലയാളി സാമൂഹിക പ്രവർത്തകൻ സൗദിയില്‍ മരിച്ചു

ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും; ഏകീകൃത പോർട്ടലുമായി സൗദി അറേബ്യ 

റിയാദ്: സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു. ‘സൗദി വിസ’ എന്ന പേരിലാണ് ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. 

ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് 30ലധികം മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പോർട്ടൽ സഹായിക്കും.

വിസ അനുവദിക്കാൻ നേരത്തെ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഡിജിറ്റൽ പരിവർത്തനത്തിെൻറ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ ഇന്ന് ഇഷ്യൂ ചെയ്യാൻ കഴിയും. വിസ ഇഷ്യു ചെയ്യൽ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിലൂടെ സ്വമേധയാ പൂർത്തിയാകും. ഏതൊക്കെ വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന ഒരു സ്‌മാർട്ട് സെർച്ച് എൻജിൻ, വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വ്യക്തിഗത ഫയലും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിന് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായതും ഏകീകൃതവുമായ സംവിധാനങ്ങളും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഡാറ്റയുടെ സാധുത പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട