ദുബൈയിലേക്ക് ജോലി മാറ്റം കിട്ടി, അവധിക്ക് നാട്ടിലെത്തിയ മലയാളി വാഹനാപകടത്തിൽ മരിച്ചു

Published : Dec 03, 2025, 04:46 PM IST
kuwait obit

Synopsis

പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി. ദുബൈയിലേക്ക് ജോലി മാറ്റം ലഭിച്ചതിനെ തുടർന്ന് നാട്ടിൽ അവധിക്ക് പോയതായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായ മലയാളി നാട്ടിൽ നിര്യാതനായി.അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മുണ്ടൂർ കണക്കുപറമ്പിൽ പൃഥ്വിരാജ് (27) ആണ് നാട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. കണ്ണാടി ലുലു മാളിന് സമീപം ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ വാഹനാപകടത്തിലാണ് മരണം. കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്ന പൃഥ്വിരാജ് ദുബൈയിലേക്ക് ജോലി മാറ്റം ലഭിച്ചതിനെ തുടർന്ന് നാട്ടിൽ അവധിക്ക് പോയതായിരുന്നു. പാലക്കാട്‌ ജില്ലയിലെ മുണ്ടൂർ സ്വദേശിയാണ്. കല കുവൈറ്റ്‌ യൂണിറ്റ് അംഗം ഹരിദാസൻ മുത്തുവിന്റെ മകനാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആരും പരിഭ്രാന്തരാകരുത്, ആശങ്കപ്പെടേണ്ടതില്ല', മുൻകരുതലിന്‍റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പ് സൈറൺ കുവൈത്തിൽ മുഴങ്ങും
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന് കുവൈത്തിൽ സ്വീകരണം