തരീബിൽ മെക്കാനിക് ആയി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ പക്ഷാഘാതത്തെ തുടർന്ന് ഖമീസ് സിവിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

റിയാദ്:: പക്ഷാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ പ്രവാസി നിര്യാതനായി. പെരിന്തൽമണ്ണ പട്ടിക്കാട് മേലേ പീടിയെക്കൽ സൈത് ഹംസ (59) ആണ് സൗദിയിലെ ഖമീസ് മുശൈത്തില്‍ മരിച്ചത്. തരീബിൽ മെക്കാനിക് ആയി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തെ പക്ഷാഘാതത്തെ തുടർന്ന് ഖമീസ് സിവിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അസീർ പ്രവാസി സംഘം തരീബ് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ - ഹസീന, മക്കൾ - മുഹമ്മദ് സൈദ്, നഹല ഫാത്വിമ.

Read also:  നാട്ടില്‍വെച്ചുള്ള കടുംബ കലഹത്തിന്റെ തുടര്‍ച്ചയായി യുവാവിനെ കൊന്നു; ദുബൈയില്‍ എട്ട് വിദേശികള്‍ അറസ്റ്റില്‍

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: കാസര്‍കോട് സ്വദേശിയായ പ്രവാസി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്. വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍ നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. മാതാവ് - അസ്മ. ഭാര്യ - ഫള്‌ലുന്നിസ. മക്കള്‍ - മുഹമ്മദ് ഷഹ്‌സാദ്, ഫാത്തിമ, മറിയം. സഹോദരങ്ങള്‍ - മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആയിശ, ബുഷ്‌റ, ഖദീജ, ഹസീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

YouTube video player