അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Jun 5, 2023, 9:19 PM IST
Highlights

രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്‍സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. 

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്‍സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. പിതാവ് -  കാപ്പില്‍ ഇസ്‍ഹാഖ്. മാതാവ് - സാറ. റുക്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്. ഹമദ് ഹോസ്‍പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also: ഒന്നര മാസം മുമ്പ് നിര്യാതനായ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ്: ഒമാനിൽ നിർമ്മാണ തൊഴിലാളി ആയിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ചാവർകോട് നദിയ വില്ല വീട്ടിൽ ഷാജിയുടെ മകൻ ഷിജു ഷാജി (36) ആണ് ഒമാനിലെ ബാത്തിനാ മേഖലയിലെ  ലിവയിൽ ഹൃദയാഘതം മൂലം മരണപ്പെട്ടത്. മാതാവ് -  പ്രസന്ന.  അശ്വതിയാണ് ഭാര്യ. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ ലിവ കെഎംസിസി പ്രവർത്തകർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!