ദുബായിലെ സാമൂഹിക പ്രവർത്തകൻ പി.വി ശരീഫ് കരേക്കാട്, കോഴിക്കോട് നോർക്ക ഓഫീസിലെ ഉദ്യോഗസ്ഥ ലത എന്നിവരുടെ ഇടപെടിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ അൽബഹയിൽ നിര്യാതനായ കൊടുവള്ളി രാരോത്ത് ചാലിൽ ആർ.സി സത്യന്റെ (59) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്താനുള്ള വഴി തെളിഞ്ഞു. പുലർച്ചെ നാലോടെ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയ മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തുമെന്ന് നടപടികൾ പൂർത്തീകരിരിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ്‌ കുട്ടി പാണ്ടിക്കാട്, അൽബഹ സെൻട്രൽ കമ്മിറ്റിയംഗം അബ്ദുനാസർ കൊണ്ടോട്ടി എന്നിവർ അറിയിച്ചു.

ഏപ്രിൽ 25 നാണ് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം സത്യൻ മരണപ്പെട്ടത്. ഭാസ്കരൻ, ഹഖീക്ക്, കെ.എം.സി.സി ചെയർമാൻ അബ്ദുൽ ഹഖീം, നോർക്കയുടെ ഓഫീസുമായും ബന്ധപെടാനും ആംബുലൻസ് റെഡിയാക്കുന്നതിനും, 'റീപാട്രിയേഷൻ സ്കീമി' ൽ ഉൾപ്പെടുത്തുന്നുന്നതിനും വേണ്ടി ഇടപെട്ടിരുന്നു. ദുബായിലെ സാമൂഹിക പ്രവർത്തകൻ പി.വി ശരീഫ് കരേക്കാട്, കോഴിക്കോട് നോർക്ക ഓഫീസിലെ ഉദ്യോഗസ്ഥ ലത എന്നിവരുടെ ഇടപെടിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. 

പിതാവ് - പരേതനായ നാരായണൻ. മാതാവ് - പരേതയായ ജാനകി. ഭാര്യ - സിന്ധു. മകൾ - ആതിര. മരുമകൻ - രജുലാൽ, സഹോദരങ്ങൾ - ഗണേശൻ, സദാനന്ദൻ, പരേതനായ മനോജ്‌, ബിജു, ബിന്ദു. മൃതദേഹം മാവുള്ളകണ്ടി തറവാട് വീട്ട് വളപ്പിൽ തിങ്കളാഴ്ച സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also: ബഹ്റൈനിലെ അമേരിക്കന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ പ്രതിഷേധവുമായി നാഷണല്‍ അസംബ്ലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player