റിയാദ് അന്താരാഷ്ട്ര പുസ്തകമേള; ചിരകാല ആഗ്രഹം സഫലമായ സന്തോഷത്തില്‍ മലയാളി പ്രസാധകര്‍

By Web TeamFirst Published Sep 28, 2022, 7:06 PM IST
Highlights

പുസ്തകങ്ങള്‍ക്ക് 20 ശതമാനം വിലക്കിഴിവ്
 

റിയാദ്: ഏറെ ആഗ്രഹിച്ചാണ് സൗദി അറേബ്യയില്‍ ഒരു പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നതെന്ന് കേരളത്തില്‍നിന്നുള്ള പ്രമുഖ പ്രസാധകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയ മലയാള പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് തങ്ങളുടെ ചിരകാലമായ ആഗ്രഹം സഫലമായ സന്തോഷം റിയാദില്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചത്.

റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളക്ക് നാളെ തുടക്കം

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ 20 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് പ്രവാസി വായനക്കാര്‍ക്ക് മുന്നില്‍ വ്യാഴാഴ്ച മുതല്‍ തുറന്നിടുന്നതെന്നും അവര്‍ പറഞ്ഞു. ഡി.സി ബുക്‌സുമടക്കം മൊത്തം നാല് പ്രമുഖ പ്രസാധകരാണ് മേളയില്‍ നേരിട്ട് പങ്കെടുക്കുന്നത്. ഡി.സി ബുക്‌സിന് മൂന്നും ബാക്കി മൂന്ന് കൂട്ടര്‍ക്ക് രണ്ടു വീതവും അങ്ങനെ ആകെ ഒമ്പത് സ്റ്റാളുകളാണ് റിയാദ് പുസ്തകോത്സവത്തില്‍ മലയാള പുസ്തകങ്ങള്‍ക്കായി ഒരുങ്ങൂന്നത്. നാലായിരത്തോളം പുസ്തകങ്ങള്‍ ഈ സ്റ്റാളുകളില്‍ അണിനിരക്കും. പഴയ തലമുറയിലെയും പുതുതലമുറയിലെയും പരിണത പ്രജ്ഞരും പുതുക്കക്കാരുമായ എഴുത്തുകാരുടെ ബെസ്റ്റ് സെല്ലറുള്‍പ്പടെയുള്ള പുസ്തകങ്ങളുടെ വൈവിധ്യമുണ്ടാവും. കുട്ടികള്‍ക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വലിയ ശേഖരവുമുണ്ടാവും. നാല് മലയാളം പ്രസാധകരാണ് സ്റ്റാളുകള്‍ ഒരുക്കുന്നതെങ്കിലും ചിന്ത, പ്രഭാത്, ടു ഹോണ്‍സ്, ഹാപ്പര്‍ കോളിന്‍സ് തുടങ്ങിയ പബ്ലിഷിങ് ഹൗസുകളുടെ പുസ്തകങ്ങള്‍ ഈ സ്റ്റാളുകളില്‍ ലഭിക്കും. മലയാളം പബ്ലിഷേഴ്‌സ് അസോസിയേഷനായ 'പുസ്തക'ത്തിന്റെ കൂട്ടായ്മയിലാണ് മൂന്ന് പ്രസാധകര്‍ മേളയിലെത്തുന്നത്. ഷാര്‍ജ പുസ്തകോത്സവത്തില്‍ വെച്ചാണ് റിയാദ് പുസ്തകമേളയുടെ സംഘാടകര്‍ തങ്ങളെ സൗദിയിലേക്ക് ക്ഷണിച്ചതെന്നും ഇങ്ങനെയൊരു അവസരം തുറന്നുകിട്ടുന്നതിന് തങ്ങള്‍ കാത്തിരിക്കുകയായിരുന്നെന്നും പ്രസാധകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുന്നു; പ്രവാസികളെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

പൂര്‍ണ പബ്ലിക്കേഷന്‍സ് എം.ഡി എന്‍.ഇ. മനോഹര്‍, ഹരിതം ബുക്‌സ് എം.ഡി പ്രതാപന്‍ തായാട്ട്, ഒലിവ് പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ സന്ദീപ്, സീഫോര്‍ ബുക്‌സ് പ്രതിനിധി ഷക്കീം ചെക്കുപ്പ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ഫോട്ടോ: റിയാദിലെത്തിയ മലയാള പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നു)

click me!