Asianet News MalayalamAsianet News Malayalam

റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളക്ക് നാളെ തുടക്കം

ഡി.സി, ഹരിതം, പൂർണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകരാണ് നേരിട്ട് പങ്കെടുക്കുന്നത്. ഒക്ടോബർ എട്ട് വരെ 10 ദിവസമാണ് മേള.

riyadh international book fair start tomorrow
Author
First Published Sep 28, 2022, 3:59 PM IST

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ (വ്യാഴം) തുടക്കം. റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിലാണ് മേള. 32 രാജ്യങ്ങളിൽനിന്ന് 900 പ്രസാധകരാണ് പുസ്തകങ്ങളുമായി എത്തുന്നത്. കേരളത്തിൽനിന്ന് നാല് പ്രസാധകരുണ്ട്.

ഡി.സി, ഹരിതം, പൂർണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകരാണ് നേരിട്ട് പങ്കെടുക്കുന്നത്. ഒക്ടോബർ എട്ട് വരെ 10 ദിവസമാണ് മേള. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് പുസ്തകമേള. പ്രശസ്ത എഴുത്തുകാരും മേളയിൽ എത്തുന്നുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.കെ. മുനീർ എം.എൽ.എ എന്നിവർ ഒക്ടോബർ രണ്ടിനും മൂന്നിനുമായി എത്തും.

റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, നിഖില സമീർ, കാമർബാനു വലിയത്തു തുടങ്ങിയവരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിൽ ആദ്യമായാണ് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്. 

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി എമിറേറ്റ്സും ഫ്ലൈ ദുബൈയും

സൗദിയിൽ വിനോദ കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ വിനോദ കേന്ദ്രങ്ങളിൽ സ്വദേശിവത്കരണം കര്‍ശനമായി നടപ്പിലാക്കി തുടങ്ങി. സൗദി അറേബ്യയിൽ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകൾക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സൗദി പ്രധാനമന്ത്രിയായി നിയമിച്ചു

സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വദേശികൾക്കായി പരിമിതപ്പെടുത്തിയ ജോലികളിൽ മറ്റുള്ളവരെ നിയമിച്ചാലും സ്വദേശിവത്കരണ ശതമാനം പാലിച്ചില്ലെങ്കിലും കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.  പെയിന്റർ, ക്ലീനിങ് തൊഴിലാളി, ബസ് ഡ്രൈവർ, കയറ്റിറക്ക് തൊഴിലാളികൾ, ബാർബർ, പ്ലംബർ, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമിങ് ഓപറേറ്റേഴ്സ്  എന്നീ തൊഴിലുകളെ സൗദിവത്കരണ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios