പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

Published : Sep 28, 2022, 09:15 AM ISTUpdated : Sep 28, 2022, 09:18 AM IST
പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

Synopsis

പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. 

ദോഹ: ഖത്തറിലെ സജീവ പൊതുപ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി സുബൈല്‍ അല്‍ കൗസരിയാണ് (സുബൈര്‍ മൗലവി - 56) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുഹമ്മദ് ബിന്‍ അബ്‍ദുല്‍ വഹാബ് പള്ളിയ്ക്ക് സമീപത്തുവെച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖത്തറില്‍ മതാര്‍ഖദീമില്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം, ഖത്തര്‍ സോഷ്യല്‍ ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു.

ഭാര്യ - സലീന. മക്കള്‍ - സഹല്‍, സഈദ്, നിഷ്‍വ, റുഷ്ദ. മരുമകള്‍ - മുന. അല്‍ ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദീഖ് പുറായില്‍ സഹോദരനാണ്. യാക്കുബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്‍, മുസ്‍തഫ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. 

Read also: മലയാളി ഉംറ തീർത്ഥാടകൻ സൗദി അറേബ്യയില്‍ ശ്വാസതടസം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

43 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്