ആസ്തമ രോഗിയായിരുന്ന ഹൈദറിന് മക്കയില്‍ വെച്ച് ശ്വാസ തടസം മൂർച്ഛിക്കുകയായിരുന്നു. 

റിയാദ്: മലയാളിയായ ഉംറ തീർത്ഥാടകൻ മക്കയിൽ ശ്വാസതടസം മൂലം മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദര്‍ (63) ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഉംറ തീര്‍ത്ഥാടനത്തിന് എത്തിയത്. 

ആസ്തമ രോഗിയായിരുന്ന ഹൈദറിന് ശ്വാസ തടസം മൂർച്ഛിക്കുകയായിരുന്നു. മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ഐ.സി.എഫ് വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

Read also: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവാസി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചു

പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്‍തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also: വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും