
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്പോണ്‍സറെയും ഭാര്യയെയും കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍. കുവൈത്ത് പൗരനായ ഫഹദ് ബിന്‍ നാസര്‍ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസില്‍ ലഖ്നൗ സ്വദേശി സന്തോഷ് കുമാര്‍ റാണയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട സ്പോണ്‍സറുടെ വീട്ടിലെ ഗാര്‍ഹിക തൊഴിലാളിയായിരുന്നു പ്രതിയായ ഇയാള്‍. 2012ല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ആന്ദലൂസിലായിരുന്നു സംഭവം നടന്നത്. ഇരുവരെയും കൊലപ്പെടുത്തിയ പ്രതി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. 2012 ഫെബ്രുവരി 29നാണ് കുവൈത്ത് ക്രിമിനല്‍ കോടതി പ്രതിയുടെ അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ചത്. ഇന്ത്യയും കുവൈത്തും തമ്മില്‍ 2004ല്‍ ഒപ്പുവെച്ച കുറ്റവാളി കൈമാറ്റ കരാര്‍ അനുസരിച്ച് പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് 2016ല്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്ക് കത്തയച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്പോണ്‍സറുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് എടുത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam