ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തി; യുവാവ് സൗദിയില്‍ അറസ്റ്റില്‍

Published : Apr 12, 2024, 02:35 PM IST
ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ വെടിവെച്ച് കൊലപ്പെടുത്തി; യുവാവ് സൗദിയില്‍ അറസ്റ്റില്‍

Synopsis

കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.

റിയാദ്: സൗദി അറേബ്യയില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെയാണ് സൗദി യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. 

റിയാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. 

Read Also -  ചൂണ്ടയിട്ട് സ്വന്തമാക്കാം ലക്ഷങ്ങള്‍; ഏറ്റവും വലിയ നെയ്മീന്‍ പിടിക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം

 കര്‍ശന വാഹന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങൾ, 130 വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ ​ഗവർണറേറ്റുകളിലും പരിശോധനകകൾ നടത്തിയത്. പരിശോധനകളില്‍ ആകെ  21,858 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. 

130 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 23 പേരാണ് അറസ്റ്റിലായത്. സെക്യൂരിറ്റി, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. റമദാൻ മാസത്തിലെ അവസാന വാരത്തിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ഓപ്പറേഷൻസ് സെക്ടർ എല്ലാ സർക്കുലർ മെയിൻ, എക്‌സ്‌പ്രസ് വേ, എക്‌സ്‌റ്റേണൽ റോഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത ട്രാഫിക് സുരക്ഷാ പദ്ധതി രൂപീകരിച്ചിരുന്നതായി ജനറല്‍ ട്രാഫിക് വിഭാഗത്തിലവെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ട്രാഫിക് അവയര്‍നെസ് വകുപ്പ് ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന