
കുവൈത്ത് സിറ്റി: ലഹരിമരുന്നുമായി യുവാവ് കുവൈത്തില്‍ പിടിയില്‍. ആറ് കിലോഗ്രാം കഞ്ചാവും ഹാഷിഷും ഒരു കിലോഗ്രാം ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഒരു എയര്‍ കൊറിയര്‍ കമ്പനി വഴിയാണ് ഇയാള്‍ ലഹരിമരുന്ന് രാജ്യത്തെത്തിച്ചത്. ലഹരിമരുന്ന് കടത്തിയതായി ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
കുവൈത്ത് തുറമുഖം വഴി വന്‍ മയക്കുമരുന്ന് കടത്ത്; പിടികൂടിയത് 50 ലക്ഷം ലഹരി ഗുളികകള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ മാന്‍പവര്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.
നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചതായും നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
താമസനിയമ ലംഘകരെ പിടികൂടാന്‍ പരിശോധന; കുവൈത്തില്‍ 308 വിദേശികള്‍ അറസ്റ്റില്‍
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 535/2015 നിയമം അനുശാസിക്കുന്നത് പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പുറമെ നടപടികളും സ്വീകരിക്കും, കമ്പനിയുടെ ഫയലുകള്‍ ക്ലോസ് ചെയ്യുകയും ഓരോ തൊഴിലാളിക്കും 100 ദിനാര്‍ എന്ന നിരക്കില്‍ പിഴ ഈടാക്കുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുകയും ഇരട്ടിയാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ