പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

കുവൈത്ത് സിറ്റി: താമസ നിയമലംഘകരെ പിടികൂടാന്‍ കുവൈത്തിലെ മഹബൂലയില്‍ നടത്തിയ പരിശോധനയില്‍ 308 വിദേശികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സൂബിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നിരവധി തവണ പൊതുമാപ്പ് ഉള്‍പ്പെടെ അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടക്കുകയാണ്.

ഒരു വയസുകാരനായ മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു

ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദി. വ്യവസായ മേഖല, ഫ്രൈഡേ മാര്‍ക്കറ്റ്, ജാബിര്‍ അഹ്മദ് എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടന്നു. റോഡുകളുടെ പ്രവേശന കവാടങ്ങളില്‍ ചെക് പോയിന്റുകള്‍ തീര്‍ത്താണ് രേഖകള്‍ പരിശോധിക്കുന്നത്. 

അനാശാസ്യ പ്രവര്‍ത്തനം തടയാനെത്തിയ പൊലീസിന് മുന്നില്‍ റോഡില്‍ നഗ്നതാ പ്രദര്‍ശനം; കുവൈത്തില്‍ വനിത അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍ വസ്ത്രമുരിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. പിടിയിലായത് ആഫ്രിക്കക്കാരിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊതു നിരത്തില്‍ വെച്ച് ഇവര്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

ഒരു പൊതുസ്ഥലത്ത് വെച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് സെക്യൂരിറ്റി സെക്ടറില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. പൊലീസുകാര്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വസ്‍ത്രങ്ങളുരിഞ്ഞ് റോഡില്‍ എറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്‍തു. പൊതുസ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനും മര്യാദവിട്ടുള്ള പെരുമാറ്റത്തിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി യുവതിയെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.