സിറിയയില്‍ നിന്ന് പാകിസ്ഥാന്‍ വഴി കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിച്ച ലഹരിമരുന്ന് അവിടെ വെച്ച് പിടിച്ചെടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്ന് കണ്ടെയ്നറുകളും പരിശോധിക്കാനുള്ള അനുവാദം വാങ്ങിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്നറുകളില്‍ നിന്നായി 50 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അബ്ദുല്‍ ലത്തീഫ് അല്‍ ബര്‍ജാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കുവൈത്തില്‍ മൂന്ന് കുട്ടികള്‍ കടലില്‍ മുങ്ങിമരിച്ചു
സിറിയയില്‍ നിന്ന് പാകിസ്ഥാന്‍ വഴി കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിച്ച ലഹരിമരുന്ന് അവിടെ വെച്ച് പിടിച്ചെടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്ന് കണ്ടെയ്നറുകളും പരിശോധിക്കാനുള്ള അനുവാദം വാങ്ങിയിരുന്നു. ആകെ 80 ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന 50 ലക്ഷം ലഹരി ഗുളികകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
തൊഴില്‍ നിയമലംഘനം; പരിശോധനകളില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍
മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ പ്രവാസി ഇന്ത്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റിലായി
കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ മയക്കുമരുന്നുമായി കുവൈത്തില്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി പിടികൂടിയത്. രണ്ട് കിലോഗ്രാം ഹെറോയിനും 50 ഗ്രാം ക്രിസ്റ്റല്‍ മെത്തും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
പിടിയിലായ വ്യക്തിയുടെയും പിടിച്ചെടുത്ത നിരോധിത വസ്‍തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഹെറോയിന്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരമാണ് ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചത്. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടെന്നും ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുമെന്നും മനസിലായതോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനെന്ന വ്യാജേന ഇയാളെ സമീപിച്ചു. 50 ഗ്രാം മയക്കുമരുന്ന് കൈമാറിയതിന് തൊട്ടുപിന്നാലെ ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് സംഘം റെയ്‍ഡ് നടത്തി.
രണ്ട് കിലോഗ്രാം ഹെറോയിനും 50 ഗ്രാം ക്രിസ്റ്റല്‍ മെത്തുമാണ് കൈവശമുണ്ടായിരുന്നത്. ഇവ ഒരു എയര്‍ പാര്‍സലിലൂടെ രാജ്യത്ത് എത്തിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. പ്ലാസ്റ്റിക് ബോളുകള്‍ക്കുള്ളില്‍ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചാണ് പാര്‍സലിലൂടെ മയക്കുമരുന്ന് എത്തിച്ചതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
