ജോലിക്കിടെ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് പിടിയില്‍

Published : Dec 19, 2022, 02:57 PM ISTUpdated : Dec 19, 2022, 02:59 PM IST
ജോലിക്കിടെ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് പിടിയില്‍

Synopsis

ആശുപത്രിയിലെത്തിച്ച ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ ആക്രമിച്ച പൗരന്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. സ്ഥലത്തെ ഒരു പ്രാദേശിക ബാങ്കില്‍ തന്റെ ജോലിക്കിടെയാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. സ്വദേശി യുവാവ് വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Read More -  ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ട് വിദേശികള്‍ പിടിയില്‍

കുടുംബ തര്‍ക്കത്തിനിടെ ബന്ധുവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സ്ത്രീയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തുിരുന്നു. ഷിനാസ് വിലായത്തിലാണ് സംഭവം. ബന്ധുവിനെ കുത്തിയ ഇവര്‍ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്വദേശി സ്ത്രീയാണ് പിടിയിലായത്. 

കുടുംബ വഴക്കിനിടെയാണ് യുവതി ബന്ധുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ബന്ധുവിന് നിരവധി പരിക്കുകളേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ആരോഗ്യനില ഗുരുതരമല്ല. അറസ്റ്റ് ചെയ്ത സ്ത്രീക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു. ഈ മാസം ആയുധം കൊണ്ട് ആക്രമിച്ച രണ്ട് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരു സംഭവം മസ്‌കറ്റിലും മറ്റൊന്ന് അല്‍ ദാഹിറ ഗവര്‍ണറേറ്റിലുമായിരുന്നു. 

Read More - ഒമാനിൽ സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയ പ്രവാസി പിടിയിൽ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ പരക്കെ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം