അല്‍ ദാഖിലിയ ഗവർണറേറ്റിലെ ഒരു സ്റ്റോറിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്.

മസ്‍കത്ത്: ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ. അല്‍ ദാഖിലിയ ഗവർണറേറ്റിലെ ഒരു സ്റ്റോറിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ചാണ് ഏഷ്യക്കാരനായ ഒരു പ്രവാസിയെ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്‍തത്.
ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്നും പൊലീസ് അറിയിച്ചു.

Scroll to load tweet…


Read also: ഒമാനില്‍ ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

ഒമാനിൽ യുവതിയെ കുത്തിക്കൊന്ന കേസിൽ ഒരാള്‍ അറസ്റ്റിൽ
മസ്‍കത്ത്: ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ യുവാവിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒമാനില്‍ വാഹനത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്ക്
മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ദാഹിറയില്‍ വാഹനത്തിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഫലജ് അല്‍ സുദൈരിയിന്‍ പ്രദേശത്ത് വാഹനത്തിലുണ്ടായ തീപിടിത്തം ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗത്തിന്റെ അഗ്നിശമനസേന അംഗങ്ങള്‍ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Read also: അമ്മയുടെ കാമുകന്റെ ക്രൂര പീഡനം; പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു