അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, രാജ്യത്തേക്ക് കടന്നു കയറിയ എട്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ടു വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് എട്ടു പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആഫ്രിക്കന്‍ സ്വദേശികളാണ് അറസ്റ്റിലായത്. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, രാജ്യത്തേക്ക് കടന്നു കയറിയ എട്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 

Read More -  ഒമാനിലെ അൽ ഖുവൈർ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിടും; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അറിയിപ്പ്

 യുഎഇയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം; അഞ്ച് പ്രവാസി യുവാക്കള്‍ പിടിയില്‍

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരായ യുവാക്കളെയാണ് ഷാര്‍ജ പൊലീസ് മോഷണ കുറ്റത്തിന് പിടികൂടിയത്.

സൂപ്പര്‍ മാര്‍ക്കറ്റ്, മൊബൈല്‍ കടകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘമാണ് പിടിയിലായത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വാച്ച്, ടാബ്, പണം എന്നിവയാണ് സംഘം പ്രധാനമായും മോഷ്ടിച്ചത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

Read More - ഒമാനില്‍ ഈ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ ഇല്ല; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്

ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷാര്‍ജയില്‍ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉപ മേധാവി കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. ഉന്നത നിലവാരമുള്ള സിസിടിവി സംവിധാനം കടകളില്‍ സ്ഥാപിക്കുക, വാതിലുകള്‍ സുരക്ഷിതമാക്കുന്ന, വന്‍ തുകകള്‍ കടകളില്‍ വെച്ച് രാത്രി പോകാതിരിക്കുക, വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കാന്‍ കടയുടമകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഎഇയില്‍ നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളില്‍ നിന്ന് മോഷണം നടത്തിയ നാല് പ്രവാസികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. റാസല്‍ഖൈമ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് തടവും അത് പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും വിധിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ വില്‍പന നടത്തി പണം സമ്പാദിക്കുന്നതായിരുന്നു പ്രതികളുടെ രീതി.