എടിഎം മെഷീന്‍ കേടാക്കി; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

Published : Dec 24, 2022, 10:29 PM ISTUpdated : Dec 24, 2022, 10:33 PM IST
എടിഎം മെഷീന്‍ കേടാക്കി; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

Synopsis

ബാങ്കിന്റെ എടിഎം ഇയാള്‍ നശിപ്പിക്കുകയായിരുന്നെന്ന് സൗദി പൊതു സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് പറഞ്ഞു. യുവാവിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ എടിഎം മെഷീന് കേടുപാടുകള്‍ വരുത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ബാങ്കിന്റെ എടിഎം ഇയാള്‍ നശിപ്പിക്കുകയായിരുന്നെന്ന് സൗദി പൊതു സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് പറഞ്ഞു. യുവാവിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. യുവാവിനെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More -  സൗദി അറേബ്യയില്‍ രണ്ടുപേരെ വെടിവെച്ച യുവാവ് അറസ്റ്റില്‍, ഒരാള്‍ മരിച്ചു

സൗദിയില്‍ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം

റിയാദ്: സൗദി അറേബ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ നിരവധി കുടുംബങ്ങളാണ് കൊല്ലപ്പെട്ടത്. വാഹനപകടങ്ങൾ കുറക്കുന്നതിനായി ട്രാഫിക് സുരക്ഷാ സമിതികൾ പ്രവർത്തിച്ചു വരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു.

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്‍തിരുന്നു.  മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2016-ൽ രാജ്യത്ത് ഒരു ലക്ഷത്തിൽ 27 വാഹനാപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് ഒരു ലക്ഷത്തിൽ 13 മരണങ്ങൾ എന്ന തോതിലേക്ക് കുറഞ്ഞു. രാജ്യത്തുടനീളം ട്രാഫിക് സുരക്ഷ സമിതികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അപകടങ്ങൾ കുറക്കാൻ സാധിച്ചത്. പ്രധാന പാതകളിലും മറ്റും ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് അപകടങ്ങൾ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 

Read More -  സൗദി അറേബ്യയില്‍ വിദേശികളെ നാടുകടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും