വ്യാജ സർട്ടിഫിക്കറ്റിൽ അക്കൗണ്ടൻറ് ആയി ജോലി; നിരവധി പേർ പിടിയിൽ

Published : Dec 28, 2023, 08:23 PM ISTUpdated : Dec 28, 2023, 09:30 PM IST
വ്യാജ സർട്ടിഫിക്കറ്റിൽ അക്കൗണ്ടൻറ് ആയി ജോലി; നിരവധി പേർ പിടിയിൽ

Synopsis

അകൗണ്ടൻറ്, ഓഡിറ്റർ പോലുള്ള വിവിധ തസ്തികകളിൽ ജോലി ചെയ്തുവന്നവരാണ് ഇവർ. അക്കാദമിക് യോഗ്യതയും പരിചയവും തെളിയിക്കാൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ, യോഗ്യത നേടിയതെന്ന് ഉദ്യോഗാർഥി അവകാശപ്പെടുന്ന അക്കാദമിക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് സാധുത പരിശോധന നടത്തുന്നത്.

റിയാദ്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി അറേബ്യയിൽ അകൗണ്ടൻസി രംഗത്ത് ജോലി നേടിയ നിരവധി പേർ പിടിയിൽ. സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആൻഡ് പ്രഫഷനൽ അക്കൗണ്ട്സാണ് (എസ്.ഒ.സി.പി.എ) ഇവരുടെ സർട്ടിഫിക്കറ്റുകൾ വ്യജനാണെന്ന് കണ്ടെത്തിയത്. രാജ്യത്ത് നിയമാനുസൃതം ജോലി ചെയ്യാനുള്ള ക്രമപ്പെടുത്തലിൻറെ ഭാഗമായി ഓർഗനൈസേഷനിൽ രജിസ്ട്രേഷൻ നേടണം. 

അതിനുവേണ്ടി സമർപ്പിച്ച അപേക്ഷകളിന്മേൽ അക്കാദമിക് യോഗ്യതാ പരിശോധന നടത്തിയപ്പോഴാണ് നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ജോലിയിൽ തുടരുന്നതെന്ന് മനസിലാക്കിയത്.  
ഉടൻ ഈ ആളുകളുടെ അപേക്ഷ നിരസിക്കുകയും ശിക്ഷാനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. 

അകൗണ്ടൻറ്, ഓഡിറ്റർ പോലുള്ള വിവിധ തസ്തികകളിൽ ജോലി ചെയ്തുവന്നവരാണ് ഇവർ. അക്കാദമിക് യോഗ്യതയും പരിചയവും തെളിയിക്കാൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ, യോഗ്യത നേടിയതെന്ന് ഉദ്യോഗാർഥി അവകാശപ്പെടുന്ന അക്കാദമിക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് സാധുത പരിശോധന നടത്തുന്നത്. അതുകൊണ്ട് തന്നെ പഴുതടച്ചതാണ് നടപടി. വ്യാജനാണെങ്കിൽ കൈയ്യോടെ പിടിക്കപ്പെടും. കടുത്ത നിയമനടപടിയും ശിക്ഷയും നേരിടേണ്ടി വരും.  

വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗവും രജിസ്ട്രേഷനുവേണ്ടിയുള്ള സമർപ്പണവും ഇല്ലാതാക്കുന്നതിനും അതോറിറ്റിക്ക് ലഭിക്കുന്ന രേഖകളുടെയും വിവരങ്ങളുടെയും സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കർശനമായ നടപടികൾ കൈക്കൊണ്ട് ഒാർഗനൈസേഷെൻറ പ്രവർത്തനത്തിെൻറ സുതാര്യതയും സമഗ്രതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. 

Read Also - ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; വധശിക്ഷ വിധിച്ചത് മലയാളി ഉൾപ്പടെ 8 പേർക്ക്

സൗദി അറേബ്യയിൽ പുതിയ ആറ് ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നു

റിയാദ്: ഡ്രൈവിങ് പഠനം കൂടുതൽ എളുപ്പമാക്കാൻ ആറ് പുതിയ ഡ്രൈവിങ് സ്കൂളുകൾ രാജ്യത്ത് സ്ഥാപിക്കുന്നു. റിയാദിൽ രണ്ട്, ജിദ്ദ, ഖഫ്ജി, ദമ്മാം, ജിസാൻ, ഹനാഖിയ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പുതിയ സ്‌കൂളുകൾ ആരംഭിക്കാനാണ് ട്രാഫിക്ക് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. 

സ്കൂളുകൾ തുടങ്ങാൻ താൽപര്യമുള്ള കമ്പനികളോടും സ്ഥാപനങ്ങളോടും ട്രാഫിക് വകുപ്പിൻറെ അഡ്മിനിസ്ട്രേഷൻ വകുപ്പിനെ ബന്ധപ്പെട്ട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഖ്യാപന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അബ്ഷീർ ആപ്പിൽ ബുക്കിങ് നടത്താനാകും. ആപ്ലിക്കേഷനിൽ പ്രവേശിച്ച് അപ്പോയിൻറ്മെൻറ് ഐക്കണിൽ ക്ലിക്കുചെയ്‌ത് ട്രാഫിക്ക്, അപ്പോയിൻറ്മെൻറുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ തെരഞ്ഞെടുത്ത് അവർക്ക് ബുക്ക് ചെയ്യാൻ കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ