പ്രസവത്തിനിടെ ചികിത്സാ പിഴവ് മൂലം 20 ശതമാനം വൈകല്യം, യുവതിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Published : May 25, 2025, 06:17 PM IST
പ്രസവത്തിനിടെ ചികിത്സാ പിഴവ് മൂലം  20 ശതമാനം വൈകല്യം, യുവതിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Synopsis

തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കും പ്രസവസമയത്തുണ്ടായ ചികിത്സാ പിഴവുകൾ മൂലമുണ്ടായ വൈകല്യത്തിനും നഷ്ടപരിഹാരം വേണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെയുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് ആരോഗ്യ മന്ത്രാലയം 45,000 കുവൈത്തി ദിനാർ ( ഒരു കോടിയിലേറെ ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് വിധി. വനിത പൗരയ്ക്കുണ്ടായ ശാരീരികക്ഷതങ്ങൾക്കും വൈകല്യങ്ങൾക്കും നഷ്ടപരിഹാരമായി നഷ്ടപരിഹാരം നൽകണമെന്നുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു. തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കും പ്രസവസമയത്തുണ്ടായ ചികിത്സാ പിഴവുകൾ കാരണം സംഭവിച്ച വൈകല്യത്തിനും (ശരീരത്തിന്‍റെ മൊത്തം ശേഷിയുടെ 20 ശതമാനം) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.

ഇതൊരു മെഡിക്കൽ പിഴവാണെന്ന് മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട മൂന്ന് ഡോക്ടർമാർക്ക് വൈദ്യശാസ്ത്രപരവും തൊഴിൽപരവുമായ പിഴവുകൾ സംഭവിച്ചതായും അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായും യുവതിയുടെ അഭിഭാഷകൻ മിഷാരി സുലൈമാൻ അൽ മർസൂഖ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്