
ദോഹ: ഖത്തറില്‍ അറബ്, ഇസ്ലാമിക സംസ്‍കാരത്തിന് വിരുദ്ധമായ ഉള്ളടക്കങ്ങളുള്ള പുസ്‍തകങ്ങള്‍ സാംസ്‍കാരിക മന്ത്രാലയം പിന്‍വലിച്ചു. ലൈസന്‍സില്ലാതെ വിതരണം ചെയ്‍ത പുസ്‍തകങ്ങളാണ് ഒരു ബുക്ക് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്‍തത്. സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
അറബ് - മുസ്ലിം സംസ്‍കാരത്തിന് വിരുദ്ധമായതും ലൈസന്‍സില്ലാത്തതുമായ ഏതാനും പുസ്‍തകങ്ങള്‍ നിയമം ലംഘിച്ച ഒരു സ്റ്റോറില്‍ നിന്ന് പിന്‍വലിച്ചതായും സാമൂഹിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് ഔദ്യോഗിക ട്വീറ്റില്‍ ഖത്തര്‍ സാംസ്‍കാരിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആവശ്യമായ നിയമനടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ദോഹ: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ അധികൃതര്‍ പൂട്ടിച്ചു. ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളാണ് നടപടി സ്വീകരിച്ചത്. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ 'കീര്‍ത്തി റസ്റ്റോറന്റാണ്' ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച മുനിസിപ്പാലിറ്റി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.
ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള 1990ലെ ഏഴാം നിയമം റസ്റ്റോറന്റില്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലറില്‍ പറയുന്നു. ദോഹ മുനിസിപ്പാലിറ്റിയില്‍ 'ഇവാന്‍സ് കഫെറ്റീരി'യ എന്ന സ്ഥാപനം ഏഴ് ദിവസത്തേക്കും 'പെട്ര കിച്ചന്‍' എന്ന സ്ഥാപനം 30 ദിവസത്തേക്കും അടച്ചിടാന്‍ നിര്‍ദേശിച്ചു. സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
Read more:ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam