ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്.
ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം ജോലിസ്ഥലങ്ങളില്‍ വാര്‍ഷിക ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
Also Read:ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളിലെ പകല്‍ ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും
ഒമാനില്‍ മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍
മസ്കറ്റ്: ചൂട് ഉയര്‍ന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ഈ മാസം മുതല്‍ ഓഗസ്റ്റ് വരെ ഉച്ചയ്ക്ക് 12.30-3.-30നും ഇടയില്‍ നിര്‍മ്മാണ സ്ഥലങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഒമാന്‍ തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്.
Also Read: ഖത്തറില്‍ വാണിജ്യ സ്ഥാപനത്തിന്റെ രണ്ട് ശാഖകള്‍ പൂട്ടിച്ചു; ഡെലിവറി ആപ്ലിക്കേഷനും വിലക്ക്
വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്. 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് ശിക്ഷ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജൂണില്‍ തന്നെ കനത്ത ചൂട് ആരംഭിച്ചു. വിവിധ ഗവര്‍ണറേറ്റുകളില്‍ 45-50 ഡിഗ്രി സെല്‍ഷ്യസിനിടയിലായിരുന്നു താപനില.
