ചികിത്സയിലിരിക്കെ മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Mar 12, 2023, 11:49 AM IST
ചികിത്സയിലിരിക്കെ മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

ലക്നൗ എയർപോർട്ടിൽ നിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു.

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഏതാനും ദിവസം മുമ്പ് അൽ ഇമാം അബ്ദുറഹ്‌മാൻ അൽ ഫൈസൽ ആശുപത്രിയിൽ മരിച്ച ഉത്തർ പ്രദേശ് ഫത്തേപൂർ മുഹമ്മദാബാദ് സ്വദേശി മുഹമ്മദ്‌ റുസ്ത്താമിന്റെ (30) മൃതദേഹമാണ് റിയാദിൽ നിന്നും നാസ് എയർ വേയ്സിൽ നാട്ടിലേക്ക് കൊണ്ടുപോയത്. 

ലക്നൗ എയർപോർട്ടിൽ നിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‍കരിച്ചു. പിതാവ് - മുഹമ്മദ്‌. മാതാവ് - വലികുൻ നിഷ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങാണ് നേതൃത്വം നൽകിയത്.

Read also: നാട്ടിൽ പോകുന്ന ദിവസം പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം കൊല്ലോട്​ സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരന്റെ (49) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‍കരിച്ചത്. സൗദി തലസ്ഥാനമായ റിയാദിൽനിന്ന്​ 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിലെ താമസ സ്ഥലത്താണ് വനജകുമാർ രഘുവരന്‍ ഫെബ്രുവരി മൂന്നാം തീയ്യതി മരിച്ചത്. 

ഏഴുവർഷമായിരുന്നു അദ്ദേഹം നാട്ടിൽ പോയിട്ട്. 25 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം അല്‍ ഖുറയാത്തിലെ സനാഇയയില്‍ അലൂമിനിയംം ഫാബ്രിക്കേഷന്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു. അൽഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദിലെത്തിക്കുകയും അവിടെ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയുമായിരുന്നു. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) ഭാരവാഹി സലീം കൊടുങ്ങല്ലൂർ നേതൃത്വം നല്‍കി. ഷീനയാണ് വനജകുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്. പിതാവ് - പരാതനായ ഇ എസ്. രഘുവരന്‍. മാതാവ്​- രത്നമ്മ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ ആദ്യ തറാവീഹ്; ഭക്തലക്ഷങ്ങൾ അണിചേർന്നു
റിയാദ് വിമാനത്താവളത്തിൽ ടെർമിനൽ മാറ്റം; ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി