നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണപ്പെട്ടത്.
റിയാദ്: നാട്ടിൽ പോകേണ്ട ദിവസം മുറിയിൽ കുഴഞ്ഞു വീണ മലയാളി യുവാവ് ആശുപത്രിയിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ പഴുവിൽ അറയിലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ അൻഷാദ് (31) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ആശുപത്രിയിൽ മരിച്ചത്.
നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണപ്പെട്ടത്. ആശുപത്രിയിലായ മകന്റെ അരികിൽ രണ്ടു ദിവസം മുമ്പ് പിതാവ് നാട്ടിൽ നിന്നും എത്തിയിരുന്നു. മാതാവ് - ഐഷ. പ്ലസ് വണ്‍ വിദ്യാർഥി അൻസിയ ഏക സഹോദരിയാണ്.
Read also: മലകയറ്റത്തിനിടെ തലയടിച്ചു വീണു, ഷാർജയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ഒമ്പത് വർഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
റിയാദ്: ഒമ്പത് വർഷം നാട്ടിൽ പോകാനാവാതെ സൗദി അറേബ്യയിൽ കഴിയുന്നതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ച പാലക്കാട് കുണ്ടലശ്ശേരി കേരളശ്ശേരി സ്വദേശി പുത്തൻപീടിക അബൂബക്കറിന്റെ (65) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബൂബക്കർ കഴിഞ്ഞ മാസം സ്‍പോൺസറുടെ കൂടെ റിയാദിൽ എത്തിയപ്പോൾ അസുഖ ബാധിതനായി ഫെബ്രുവരി 27ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെൻറിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധുക്കളുടെ സമ്മതപത്രം എത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂർത്തിയാക്കാനാകുമെന്നും സാമൂഹിക പ്രവർത്തകര്‍ അറിയിച്ചു. ബന്ധുക്കളില്‍ ചിലരുടെ രേഖകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.
