
റിയാദ്: വാഹനാപകടത്തിൽ മരിച്ച കാശ്മീർ സ്വദേശിയുടെ മൃതദേഹം റിയാദിന് സമീപം അൽ ഖർജിൽ സംസ്കരിച്ചു. കാശ്മീർ സ്വദേശി റഫീഖ് അഹമ്മദ് (58) അൽഖർജ് ഹഫ്ജയിൽ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഹഫ്ജിയിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന റഫീക്ക് അഹമ്മദിനെ അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു.
മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്ന് പോയ ബൈക്കും റഫീഖും ശക്തിയായി നിലം പതിക്കുകയും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സുഡാൻ സ്വദേശിയാണ് പിക്കപ്പ് വാൻ ഓടിച്ചിരുന്നത്. കഴിഞ്ഞ 15 വർഷമായി ഹഫ്ജയിലെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന റഫീഖ് അഹമ്മദിന്‍റെ രണ്ട് സഹോദരങ്ങൾ കൂടെ ജോലി ചെയ്യുന്നുണ്ട്.
Read Also - പ്രഭാത സവാരിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
മരണത്തെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അൽ ഖർജ് പൊലീസിെൻറ നിർദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര ജോയിൻറ് കൺവീനർ നാസർ പൊന്നാനിയുമായി ബന്ധപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ അൽ ഖർജ് മഖ്ബറയിൽ സംസ്കരിച്ചു. സ്പോൺസറും സഹോദന്മാരും കേളി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ