പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

By Web TeamFirst Published Jun 26, 2022, 4:21 PM IST
Highlights

ആറുമാസം  മുന്‍പ് റിയാദില്‍ ഹൗസ്‌ഡ്രൈവര്‍ ജോലിക്കായി എത്തിയതായിരുന്നു ബിന്ദുകുമാര്‍. കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത നിലയില്‍ റൂമില്‍ കാണപ്പെടുകയായിരുന്നു.

റിയാദ്: റിയാദിലെ ബദിയയില്‍ മരണപ്പെട്ട തിരുവനന്തപുരം പൂങ്കുളം സ്വദേശി ഉത്രാടത്തില്‍ ബിന്ദുകുമാറിന്റെ (53) മൃതദേഹം നാട്ടില്‍ എത്തിച്ചു. ആറുമാസം  മുന്‍പ് റിയാദില്‍ ഹൗസ്‌ഡ്രൈവര്‍ ജോലിക്കായി എത്തിയതായിരുന്നു ബിന്ദുകുമാര്‍.

കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത നിലയില്‍ റൂമില്‍ കാണപ്പെടുകയായിരുന്നു. ബിന്ദുകുമാറിന്റെ ഭാര്യ വി സരിത, മക്കള്‍ ശരത് കുമാര്‍, ഷൈന്‍ കുമാര്‍ എന്നിവര്‍ നാട്ടിലുണ്ട്. ബിന്ദുകുമാറുമായി അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും, മൃതദേഹം നാട്ടിലെത്തിക്കുന്ന ചെലവ് വഹിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായില്ല. 

പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

തുടര്‍ന്ന് കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ച് എംബസിയുടെ പൂര്‍ണ്ണ സഹായത്തോടെയാണ് രേഖകള്‍ ശരിയാക്കി മൃതദേഹം നാട്ടിലേക്കയച്ചത്. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടേയും ബദിയ ഏരിയ കമ്മറ്റിയുടേയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു

ദുബൈ: ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‍വ അല്‍ ബിലയിലായിരുന്നു അപകടം.

ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഒരു വർഷത്തിന് ശേഷം നാട്ടിൽ എത്തിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് - അബൂബക്കര്‍. മാതാവ് - റംല. മകന്‍ - മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

click me!