കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

By Web TeamFirst Published Dec 23, 2022, 10:30 PM IST
Highlights

കാറിടിച്ച് തെറിപ്പിച്ച് വിദേശിയെ കൊലപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിൽ കഴിഞ്ഞദിവസം കാറിടിച്ച് പരിക്കേൽപ്പിച്ച് വിദേശിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതികൾക്കെതിരെ കൊലപാതക ശ്രമം ചുമത്തിയതായി പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു. പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവരുടെ കുറ്റസമ്മത മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

കാറിടിച്ച് തെറിപ്പിച്ച് വിദേശിയെ കൊലപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം പ്രതികള്‍ക്കെതിരായ കേസ് പ്രത്യേക കോടതിക്ക് സമര്‍പ്പിക്കും. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകൾ പ്രതികൾക്ക് വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വിജനമായ സമയത്ത് സൈഹാത്തിലെ റോഡ് സൈഡിലൂടെ നടന്നു പോകുന്നതിനിടെയാണ് വിദേശിയെ പിന്നിലൂടെ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിനു മുകളിലൂടെ ഉയർന്നുപൊങ്ങിയ വിദേശി നടപ്പാതയിൽ ദേഹമടിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് ഡ്രൈവർ കാർ നിർത്തുകയും സഹയാത്രികനായ കൂട്ടാളി കാറിൽ നിന്ന് ഇറങ്ങി വിദേശിയുടെ ശരീരം പരിശോധിക്കുകയും പഴ്സും മൊബൈൽ ഫോണും കൈക്കലാക്കി തിരികെ കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൾ പ്രചരിച്ചു. ഇതിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയത്. 

Read More -  സൗദിയിലെ നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമെന്ന് അധികൃതര്‍

pic.twitter.com/mnaaPoyrWm

— sara (@sara200248824)

 

Read More - പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് ജയില്‍ ശിക്ഷ 

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് മൂന്ന് വര്‍ഷം കഠിന തടവ്. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. സൗദി അറേബ്യയെ അപമാനിച്ചതിനും മറ്റൊരു രാജ്യവുമായുള്ള കുവൈത്തിന്റെ ബന്ധം മോശമാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഇടപെടല്‍ നടത്തിയതിന് ഫോറിന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം 30/1970ലെ നാലാം വകുപ്പ് പ്രകാരവുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം മൂന്ന് വര്‍ഷത്തെ കഠിന് തടവാണ് പ്രതിക്ക് വിധിച്ചത്.

click me!