സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഇന്ന് മുതല്‍ ഭാഗികമായി അടച്ചിടും; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അറിയിപ്പ്

By Web TeamFirst Published Feb 6, 2023, 10:53 PM IST
Highlights

തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി ഒന്‍പതാം തീയ്യതി വ്യാഴാഴ്ച വരെയാണ് ഭാഗിക നിയന്ത്രണം. രാത്രി പതിനൊന്ന് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും റോഡുകളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുക. 

മസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ പ്രധാന റോഡുകളിലൊന്നായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു. സാങ്കേതിക പരിശോധനകൾക്കും സർവേകൾക്കും വേണ്ടിയാണ് ഇന്ന് രാത്രി മുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.

തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി ഒന്‍പതാം തീയ്യതി വ്യാഴാഴ്ച വരെയാണ് ഭാഗിക നിയന്ത്രണം. രാത്രി പതിനൊന്ന് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും റോഡുകളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുക. അൽ സുൽഫി റൗണ്ട് എബൗട്ടിൽ നിന്ന് അൽ ഖൗദ്  ദിശയിലേക്കുള്ള  സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്  റോഡിലായിരിക്കും ഈ നിയന്ത്രണമെന്ന് മസ്കറ്റ് നഗര സഭ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 

We will partially close the Sultan Qaboos Street for traffic driving from Az' Zulfa roundabout to Al-Khoudh (11 pm to 4 am) starting from this evening until Thursday February 9, 2023 to carry out some technical tess. Please abide by the guidelines at the site.

Drive safe pic.twitter.com/H4NVd71zX3

— بلدية مسقط (@M_Municipality)


Read also: ട്രാഫിക് സിഗ്നല്‍ ചുവപ്പാകും മുമ്പ് അപ്പുറമെത്താന്‍ അമിതവേഗം; യുഎഇയിലെ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

click me!