മത്സരം കാണാനെത്തുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നിറയ്ക്കാനുള്ള 'ലോട്ടറിയടിക്കുക' എന്നാണ് സൂചന.

ദുബൈ: ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനവുമായി യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത്. ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം കാണാനെത്തുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നാണ് കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

മത്സരം കാണാനെത്തുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നിറയ്ക്കാനുള്ള 'ലോട്ടറിയടിക്കുക' എന്നാണ് സൂചന. സമ്മാന പദ്ധതികള്‍ക്ക് വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29 ശനിയാഴ്ച ദുബൈ റാഷിദ് സ്റ്റേഡിയത്തിലാണ് മത്സരം. ശബാബ് അല്‍ അഹ്‍ലി എഫ്.സിയും അല്‍ ഐന്‍ എഫ്.സിയും തമ്മിലാണ് അന്ന് ഏറ്റുമുട്ടുന്നത്. ശബാബ് അല്‍ അഹ്‍ലി എഫ്.സിയുടെ 2022-23 വര്‍ഷത്തേക്കുള്ള ഔദ്യോഗിക എനര്‍ജി പാര്‍ട്ണറാണ് എമറാത്ത്.

View post on Instagram


Read also:  വോയിസ് മെസേജായി കിട്ടിയത് നിലവിളി മാത്രം; ഡെലിവറി ആപ് ജീവനക്കാരുടെ ജാഗ്രതയില്‍ ജീവന്‍ തിരികെപ്പിടിച്ച് യുവതി