Latest Videos

സോഷ്യല്‍ മീഡിയയിലൂടെ അനാശാസ്യ പ്രവര്‍ത്തനം; ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Aug 14, 2022, 10:19 PM IST
Highlights

ഇവരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ച് പ്രചരിപ്പിക്കുയും ചെയ്തു. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് നിരവധി സെക്സ് ടോയ്സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കുറ്റത്തിന് ഒന്‍പത് പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

ഇവരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ച് പ്രചരിപ്പിക്കുയും ചെയ്തു. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് നിരവധി സെക്സ് ടോയ്സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.

Read also:  നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍

വിമാനത്താവളത്തിലെത്തിയ ഏഷ്യക്കാരുടെ കൈവശം ഹാഷിഷും ലഹരി ഗുളികകളും

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിമാനത്താവളത്തിലെത്തിയ രണ്ട് ഏഷ്യന്‍ യാത്രക്കാരില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. 55 പാക്കറ്റ് ഹാഷിഷ്, 200 ലാറിക ഗുളികകള്‍ എന്നിവയാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കുവൈത്ത് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്ന് വിദേശത്തേക്ക് റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. സുലൈബിയയില്‍ വെച്ച് കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് സബ്‍സിഡിയുള്ള ഭക്ഷ്യ വസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം കണ്ടെത്തിയത്.

അനധികൃത മദ്യനിര്‍മ്മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് ഭരണകൂടം സബ്‍സിഡി നല്‍കുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്നും  സ്വദേശികളോടും പ്രവാസികളോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ച് വന്‍തോതില്‍ റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യ വസ്‍‍തുക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ - വ്യവസായ മന്ത്രാലയത്തിന് കൈമാറി. 

click me!