മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശികള്‍ അറസറ്റില്‍. ഖുറൈന്‍ പ്രദേശത്തെ മദ്യനിര്‍മ്മാണശാലയില്‍ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളും, വിദേശികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

മദ്യപിച്ച് റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തി; പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലും

അതേസമയം കുവൈത്തില്‍ വിദേശ നിര്‍മിത മദ്യത്തിന്റെ ബോട്ടിലുകള്‍ റീഫില്‍ ചെയ്‍ത് വില്‍പന നടത്തി പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മംഗഫ് ഏരിയയിലായിരുന്നു സംഭവം. ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്‍തത്. എന്നാല്‍ ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

മദ്യം നിറയ്‍ക്കുന്നതിനും ബോട്ടിലുകള്‍ പായ്ക്ക് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച പ്രത്യേക 'ഫാക്ടറി' തന്നെയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. വിവിധ തരത്തിലുള്ള വിദേശ നിര്‍മിത മദ്യത്തിന്‍റെ 1400 ബോട്ടിലുകളാണ് ഇയാളില്‍ നിന്ന് റെയ്‍ഡില്‍ പിടിച്ചെടുത്തത്. ഇവയില്‍ 50 എണ്ണത്തില്‍ മദ്യം നിറച്ചിട്ടുണ്ടായിരുന്നു. മദ്യം നിറച്ച ശേഷം പായ്‍ക്ക് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

പ്രവാസി വീട്ടുജോലിക്കാർക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം; ഈ കാരണങ്ങൾ ഉണ്ടാവണമെന്ന് മാത്രം

എതിര്‍ ദിശയില്‍ വാഹനമോടിച്ച് വീഡിയോ ചിത്രീകരിച്ചു യുവാവ് കുവൈത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: തെറ്റായ ദിശയില്‍ വാഹനം ഓടിച്ച യുവാവിനെ കുവൈത്തില്‍ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്‍തു. നിയമ ലംഘനം നടത്തി അപകടകരമായ രീതില്‍ വാഹനം ഓടിച്ചതിന് പുറമെ തന്റെ പ്രവൃത്തികള്‍ മുഴുവന്‍ യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‍തതായി കുവൈത്തി മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

അശ്രദ്ധമായും സ്വന്തം ജീവനും റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിനാണ് നടപടി. പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

കുവൈത്ത് ട്രാഫിക് കോഓര്‍ഡിനേഷന്‍ ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തിയിരുന്നു. ഡെലിവറി ബൈക്കുകളെയും മൊബൈല്‍ ടാക്സികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റുകളും ഡ്രൈവിങ് ലൈസന്‍സുകളും ഉണ്ടോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. 48 മണിക്കൂറിനകം 190 നിയമ ലംഘനങ്ങള്‍ ഈ വിഭാഗങ്ങളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.