Oman Shop Fire: ഒമാനില്‍ കടയ്‍ക്ക് തീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ്

Published : Jan 18, 2022, 09:55 AM IST
Oman Shop Fire: ഒമാനില്‍ കടയ്‍ക്ക് തീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ്

Synopsis

ഒമാനിലെ തെക്കൻ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മുസന്ന വിലായത്തിലെ ഒരു കടയിലുണ്ടായ തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മസ്‍കത്ത്: ഒമാനിലെ മുസന്നയില്‍ കടയിൽ  തീ പിടിച്ചു.  തെക്കൻ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മുസന്ന വിലായത്തിലെ ഒരു കടയ്‍ക്കാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അല്‍ സുവൈക്ക് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിലെ  അഗ്നിശമനസേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.


മസ്‍കത്ത്: ഒമാനിലെ ബുറേമി ഗവര്‍ണറേറ്റിൽ (Al Buraimi, Oman) വീടിന് തീപ്പിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബുറേമി വിലയത്തിലെ തെക്കൻ ഒഖ്ദ (Southern Oqdah) പ്രദേശത്തായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് (Civil Defence and Ambulance Authority) അധികൃതര്‍ അറിയിച്ചു.  വിവരം ലഭിച്ചതനുസരിച്ച് ബുറേമി ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കുകയും അപകടത്തില്‍പ്പെട്ടയാളിന് വൈദ്യസഹായം നല്‍കുകയും ചെയ്തു. ഇയാളെ പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിപ്പില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു