സൗദി അറേബ്യയില്‍ തൊഴിവസരങ്ങള്‍; അപേക്ഷിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 11

Published : Mar 07, 2023, 06:24 PM IST
സൗദി അറേബ്യയില്‍ തൊഴിവസരങ്ങള്‍; അപേക്ഷിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 11

Synopsis

മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്‍പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്സ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത.  പ്രവൃത്തി പരിചയം ആവശ്യമില്ല. 

നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്‍പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്സ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത.  പ്രവൃത്തി പരിചയം ആവശ്യമില്ല. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ്‌  സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി.

പ്ലാസ്റ്റിക് സർജറി/ കാർഡിയാക്/  കാർഡിയാക് സർജറി/ എമർജൻസി/ ജനറൽ പീഡിയാട്രിക്/ ICU/ NICU/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓർത്തോപീഡിക്‌സ് / PICU/ പീഡിയാട്രിക് ER എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് സ്‍പെഷ്യലിസ്റ് ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ്. മുതിർന്നവർക്കുള്ള ER, AKU, CCU, ക്ലിനിക്കൽ ഇൻസ്ട്രക്ടർ, മെച്ചപ്പെടുത്തൽ (നഴ്‌സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ICU), ലേബർ & ഡെലിവറി, മെറ്റേണിറ്റി ER, മെറ്റേണിറ്റി ജനറൽ, മെഡിക്കൽ & സർജിക്കൽ, മെഡിക്കൽ & സർജിക്കൽ ടവർ, NICU, ഓപ്പറേഷൻ തിയേറ്റർ (OT/OR ), പീഡിയാട്രിക് ഇആർ, പീഡിയാട്രിക് ജനറൽ, പിഐസിയു, wound ടീം, മാനുവൽ ഹാൻഡ്ലിംഗ്, IV ടീം എന്നീ  വിഭാഗങ്ങളിലാണ് നഴ്സുമാരുടെ  ഒഴിവുകൾ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ  www.norkaroots.org,  www.nifl.norkaroots.org എന്നീ വെബ്‍സൈറ്റുകളിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷിക്കാവുന്നതാണ്‌. ബയോഡേറ്റ, ആധാർ കാർഡ്, പാസ്‍പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട്‌ വരുന്ന ഒരു പാസ്‍പോർട്ട്  സൈസ് ഫോട്ടോ എന്നിവ ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച്  ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട് ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ  ഇന്റർവ്യൂ തീയതി, സ്ഥലം എന്നിവ അറിയിക്കും. മാർച്ച് 11 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

Read also: വിസ കച്ചവടവും കൈക്കൂലിയും; നയതന്ത്ര ഉദ്യോഗസ്ഥരടക്കം 13 പേർ സൗദി അറേബ്യയില്‍ അറസ്റ്റിൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ