സൗദി അറേബ്യയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്

Published : Jun 06, 2022, 08:00 PM IST
സൗദി അറേബ്യയിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,72,269 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,55,619 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,158 ആയി. 

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ കുതിച്ചുകയറ്റം. 24 മണിക്കൂറിനിടയിൽ 967 പേർക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 663 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,72,269 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,55,619 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,158 ആയി. 

നിലവിലെ രോഗബാധിതരിൽ 7,492 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 102 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 34,520 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. 

റിയാദ് - 317, ജിദ്ദ - 164, ദമ്മാം - 93, മക്ക - 43, മദീന - 27, ത്വാഇഫ് - 26, ദഹ്റാൻ - 26, അബഹ - 24, ഹുഫൂഫ് - 23, അൽ ബാഹ - 14, ജുബൈൽ - 13, ജീസാൻ - 11, അൽഖർജ് - 11, തബൂക്ക് - 8, ബുറൈദ - 7, ഖത്വീഫ് - 7, സബ്‍യ - 7, ഹാഇൽ, ദവാദ്മി, യാംബു, സാമ്‌ത, ബൽജുറൈസ് എന്നിവിടങ്ങളിൽ 5 വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,955,925 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,611,920 ആദ്യ ഡോസും 24,973,988 രണ്ടാം ഡോസും 14,370,017 ബൂസ്റ്റർ ഡോസുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം