Covid - 19 : സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്

Published : Dec 18, 2021, 10:27 PM IST
Covid - 19 : സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്

Synopsis

സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 116 പേര്‍ക്ക്. ചികിത്സയിലായിരുന്ന 96 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

റിയാദ്: സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്തെ കൊവിഡ് മുക്തി നിരക്കും ഉയരുന്നുണ്ട്. നിലവിലെ രോഗികളിൽ 96 പേർ ഇന്ന് സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 550,738 ആയി. ആകെ രോഗമുക്തി കേസുകൾ 539,981 ആണ്. അതോടെ ആകെ മരണസംഖ്യ 8,861 ആയി. ഇന്ന് രാജ്യത്ത് ആകെ 32,302,267 കൊവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,896 പേരിൽ 34 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്താകെ ഇതുവരെ 48,310,963 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,850,501 എണ്ണം ആദ്യ ഡോസ് ആണ്. 22,902,485 എണ്ണം സെക്കൻഡ് ഡോസും. 1,728,640 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 557,977 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 48, ജിദ്ദ - 18, മക്ക - 11, ഹുഫൂഫ് - 11, ദമ്മാം - 6, അൽഖോബാർ - 3, മദീന - 2, ത്വാഇഫ് - 2, യാംബു - 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ