എഴുപത്തിയാറ് കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് പിടികൂടി

Published : Oct 18, 2022, 02:49 PM ISTUpdated : Oct 18, 2022, 04:09 PM IST
എഴുപത്തിയാറ് കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് പിടികൂടി

Synopsis

800ലേറെ ഇലക്ട്രോണിക് സിഗരറ്റുകളും 76 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളുമാണ് ഹത്ത പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

മസ്‌കറ്റ്: ഒമാനിലേക്ക് കടത്തിയ ഇലക്ട്രോണിക് സിഗരറ്റുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒമാന്‍ കസ്റ്റംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 800ലേറെ ഇലക്ട്രോണിക് സിഗരറ്റുകളും 76 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളുമാണ് ഹത്ത പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ പ്രവാസികള്‍ ഉപയോഗിച്ചിരുന്ന സ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റും പുകയിലെ ഉല്‍പ്പന്നങ്ങളും കണ്ടെത്തിയത്. ബര്‍ക വിലായത്തിലെ പ്രവാസികളുടെ താമസസ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

Read More - സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 772 കിലോ ഹാഷിഷ് പിടികൂടി, 80 പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം കുവൈത്തിലും  വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയിരുന്നു. 131 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇറാനില്‍ നിന്നെത്തിയ ഹാഷിഷ് ആണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

Read More - ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍

കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേരെയും അധികൃതര്‍ പിടികൂടിയിരുന്നു. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത്. ആന്റി ഡ്രഗ്‌സ് ട്രാഫിക്കിങ് വിഭാഗം നേരത്തെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി തേടിയിരുന്നു. ഇതിന് ശേഷമാണ് പ്രതികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന