ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്നായി 80 പേരെ സുരക്ഷാ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു.
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. തെക്ക്-പടിഞ്ഞാറന്‍ സൗദിയില്‍ നിന്ന് മൂന്ന് ടണ്ണിലേറെ ഖാട്ടും 772 കിലോഗ്രാം ഹാഷിഷുമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്നായി 80 പേരെ സുരക്ഷാ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. 200,000ലേറെ ലഹരി ഗുളികകളും പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ 30 പേര്‍ സൗദി പൗരന്മാരാണ്. ഒരാള്‍ യെമന്‍ സ്വദേശിയും 64 പേര്‍ യെമന്‍, എത്യോപ്യ, എറിത്രിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
Read More - യാചന നടത്തിയ പ്രവാസികളടക്കം നാലുപേർ സൗദിയിൽ പിടിയിൽ
കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള നാല് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ആകെ 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. രാജ്യത്തേക്ക് എത്തിയ ഷിപ്പമെന്റുകള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍ കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആദ്യത്തെ സംഭവത്തില്‍ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ്.
Read More - ഭിന്നശേഷിക്കാരിയായ നഴ്സറി വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചു; രണ്ട് പ്രവാസി അധ്യാപികമാര്‍ക്ക് ശിക്ഷ
171,792 ലഹരി ഗുളികകള്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. അല്‍ ഹദീത തുറമുഖത്ത് എത്തിയ വാഹനങ്ങള്‍ നിറച്ച ട്രക്കില്‍ നിന്നാണ് 60,500 ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. സമാന രീതിയില്‍ വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച 247,670 ലഹരി ഗുളികകളും അധികൃതര്‍ പിടികൂടി. നാലാമത്തെ സംഭവത്തില്‍ 276,250 നാര്‍കോട്ടിക് ഗുളികകളാണ് കണ്ടെത്തിയത്. ഷിപ്പ്‌മെന്റുകള്‍ സ്വീകരിക്കാനെത്തിയ മൂന്നു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്ട്രോളുമായി സഹകരിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തേക്കുള്ള കള്ളക്കടത്തു ശ്രമങ്ങള്‍ തടയാന്‍ കസ്റ്റംസ് പരിശോധന ശക്തമായി തുടരുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.
