പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകള്‍ പിടികൂടി

By Web TeamFirst Published Sep 10, 2022, 11:08 PM IST
Highlights

നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

മസ്‌കറ്റ്: പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ നിന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നിരോധിത സിഗരറ്റുകള്‍ പിടികൂടി. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം പ്രവാസികള്‍ക്കുള്ള ഒരു താമസസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മറ്റൊരു സംഭവത്തില്‍ അല്‍ ബത്തിനാ എക്‌സ്പ്രസ്വേയില്‍ നിര്‍ത്തിയിട്ട വാഹനവും പരിശോധിച്ചു. ഇവിടങ്ങളില്‍ നിന്നും നിരോധിത സിഗരറ്റുകള്‍ പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് അറിയിച്ചു. 

|| إدارة التحري وتقييم المخاطر تداهم موقعاً للعمالة الوافدة بمحافظة شمال الباطنة، وتستوقف مركبة على طريق الباطنة السريع ، وتضبط في كليهما كمياتٍ من السجائر المقيدة . pic.twitter.com/YF1YWIw2qd

— جمارك عُمان (@omancustoms)

കഴിഞ്ഞ ദിവസവും പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 

സീബ്, മത്ര വിലായത്തുകളിലെ പ്രവാസികളുടെ രണ്ട് താമസസ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

കാര്‍ ചാര്‍ജറിനുള്ളില്‍ ലഹരി ഗുളികകള്‍; പരിശോധനയില്‍ തകര്‍ന്നത് വന്‍ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. കാര്‍ ചാര്‍ജറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ഗുളികകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. രാജ്യത്തെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്സ് കസ്റ്റംസ് ഡിവിഷന് കീഴിലുള്ള എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റാണ് ലഹരിക്കടത്ത് പരാജയപ്പെടുത്തിയത്.

കാര്‍ ചാര്‍ജറുകള്‍ കൊണ്ടുവന്ന പാര്‍സലില്‍ രണ്ട് തരം നിരോധിത ലഹരി ഗുളികളാണ് ഒളിപ്പിച്ചിരുന്നത്. 169 ക്യാപ്റ്റഗണ്‍ ഗുളികകളും 41 ലാറിക ഗുളികകളും ഇതിലുണ്ടായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അധികൃതര്‍ പുറത്തുവിട്ടു. 

ഹാഷിഷുമായി കുവൈത്തില്‍ രണ്ടുപേര്‍ പിടിയില്‍

ഒരു വാഹനത്തിന്റെ പിന്‍സീറ്റില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കഴിഞ്ഞയാഴ്ച അധികൃതര്‍ തടഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെ അഞ്ച് കിലോഗ്രാം മയക്കുമരുന്നാണ് അന്ന് ഖത്തര്‍ ലാന്റ് കസ്റ്റംസ് പിടികൂടിയത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനായി അത്യാധുനിക സംവിധാനങ്ങളും പരിശീലവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ശരീര ഭാഷയില്‍ നിന്നുപോലും അസ്വഭാവികതകള്‍ തിരിച്ചറിയാന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഒപ്പം കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ രീതികള്‍ വരെ ഉദ്യഗസ്ഥര്‍ കണ്ടെത്തുമെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

click me!