Latest Videos

കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jun 27, 2022, 11:09 AM IST
Highlights

ഇതിനകം കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ 9 മാസം മുന്‍പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് -19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുവാനുള്ള അഭ്യര്‍ത്ഥനയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 പിന്നെയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മൂന്നാമത്തെ/ബൂസ്റ്റര്‍ ഡോസ്  സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഇതിനകം കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ 9 മാസം മുന്‍പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബൂസ്റ്റര്‍ ഡോസ് ഒമാനിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

🔴 MOH Urges All to Take 3rd Dose of Vaccinehttps://t.co/0ztUWNId81 pic.twitter.com/1PqPAdbbgf

— وزارة الصحة - عُمان (@OmaniMOH)

 

ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി; 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്.

ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയതായി ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ദുബായില്‍ നിന്നും സൊമാലിയയിലേക്ക് ചരക്കുമായി പോയ ഉരുവാണ്  അപകടത്തില്‍പ്പെട്ടത്.

മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി

റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയ 12  ഇന്ത്യക്കാരും ഹാസിക്ക് പോലീസ് സ്റ്റേഷനില്‍ സുരക്ഷിതയായി കഴിയുന്നുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. നിയമ രേഖകള്‍ തയ്യാറാക്കിയ ശേഷം പന്ത്രണ്ട്  പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്നും  എംബസ്സി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഒമാന്‍ സമയം  3:30 രക്ഷാപ്രവര്‍ത്തനം നടന്നത്. 1200 ലധികം ടണ്‍ ചരക്കുകളായിരുന്നു ഉരുവിലുണ്ടായിരുന്നത്.

click me!