
മസ്‍കത്ത്: തിങ്കളാഴ്‍ച പുലര്‍ച്ചെ ഒമാനില്‍ മസ്‍കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ കനത്ത മഴയും പൊടിക്കാറ്റും അനുഭവപെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് പ്രദേശത്ത് കനത്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ ഒരു പ്രവാസി മരിച്ചു. വെള്ളക്കെട്ടില്‍ വാഹനത്തിനുള്ളിൽ അകപ്പെട്ട രണ്ട് പേരിലൊരാളാണ് പിന്നീട് മരിച്ചത്.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയുംഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മരണപ്പെടുയുമായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. ഇരുവരെയും രക്ഷപ്പെടുത്തിയെങ്കിലും അപ്പോഴേക്കും ഗുരുതരാവസ്ഥയിലായ ഒരാള്‍ പിന്നീട് മരണപ്പെട്ടു.
തെക്കൻ ഗുബ്ര പ്രദേശത്ത് മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു വിദേശി ഉള്‍പ്പെടെ മൂന്നുപേരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ഇവരും വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും റോയൽ ഒമാൻ പോലീസ് ട്വീറ്റ് ചെയ്‍തു. മസ്‍കത്ത് ഗവര്‍ണറേറ്റിലുണ്ടായ കനത്ത മഴ മൂലം മത്ര സൂഖിലും വെള്ളം കയറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam