Saudi Car Accident : കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

Published : Dec 20, 2021, 10:23 AM IST
Saudi Car Accident : കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

Synopsis

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ജിദ്ദ: സൗദി അറേബ്യയില്‍(Saudi Arabia) കഴിഞ്ഞ മാസം മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് (car hit camel)മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ (road accident)പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത്ത്(50) ആണ മരിച്ചത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം ഏഴിന് മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ റാബഖില്‍ വെച്ച് ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി(28)സംഭവസ്ഥലത്തും ഡ്രൈവര്‍ പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫ്(38)ആശുപത്രിയിലും മരിച്ചു. മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന മൂന്നര വയസ്സായ മകള്‍ അയ്മിന്‍ റോഹ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇവര്‍ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് പോയിരുന്നു. 

കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു

വാഹനം ഒട്ടകത്തെ ഇടിച്ചു മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു; ഏഴ് മലയാളികള്‍ക്ക് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ