
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുവര്‍ഷത്തിലെ ആദ്യ അഞ്ച് ദിവസത്തില്‍ നടത്തിയ സുരക്ഷാ പരിശോധനകളില്‍ 1000ലേറെ പ്രവാസികള്‍ അറസ്റ്റിലായി. വിവിധ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. പിടികൂടിയ പ്രവാസികളില്‍ ഭൂരിഭാഗം പേരെയും നിയമാനുസൃതമായി നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്യത്ത് നിന്ന് അനധികൃത താമസക്കാരെ നാടുകടത്തുന്നതിനായുള്ള സുരക്ഷാ ക്യാമ്പയിന്‍ നടത്തുന്നത്. നിയമാനുസൃത തൊഴില്‍ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം ക്യാമ്പയിനുകള്‍ നടത്തുന്നതെന്നും ഇവ അനിവാര്യമാണെന്നും ശൈഖ് തലാല്‍ അല്‍ ഖാലിദ് വ്യക്തമാക്കി. പ്രാദേശിക നിയമലംഘനത്തിന് കഴിഞ്ഞ വര്‍ഷം കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെ നാടുകടത്തിയിട്ടുള്ളത്. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 31, 42,892 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതില്‍ 17,701 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 42,265 അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തലും 627 എണ്ണം ജുഡീഷ്യല്‍ നാടുകടത്തലുമാണ്.
Read Also - വളരെ എളുപ്പം കറങ്ങി വരാം 180 രാജ്യങ്ങൾ; വമ്പന്മാരെ പിന്തള്ളി, ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഈ രാജ്യത്തിൻറെ
പണം ഗഡുക്കളായി അടക്കാം, ആവശ്യക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ വീട്ടിലെത്തും; വിദ്യാഭ്യാസ സ്ഥാപനത്തിന് പൂട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊമേഴ്സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനം അടച്ചു പൂട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘത്തെ പിടികൂടുകയും ചെയ്തു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തു.
4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. പിടിയിലായ പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ