131 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ വഴിയും പ്രവേശിക്കാനാകും. വര്‍ഷങ്ങളോളം നെതര്‍ലാന്‍ഡ്സ് ആയിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
അബുദാബി: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്സിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളെ മറികടന്നാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാമതെത്തിയത്.
യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് ലോകത്തിലെ 180 രാജ്യങ്ങള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാനാകും. ഇതില്‍ 131 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ വഴിയും പ്രവേശിക്കാനാകും. വര്‍ഷങ്ങളോളം നെതര്‍ലാന്‍ഡ്സ് ആയിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്തവണ രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനി, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് മുന്‍കൂട്ടി വിസ നേടാതെയും ഓണ്‍ അറൈവല്‍ വിസ വഴിയും 178 രാജ്യങ്ങളില്‍ പ്രവേശിക്കാനാകും.
സ്വീഡന്‍, ഫിന്‍ലന്‍ഡ്, ലക്സംബര്‍ഗ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളാണ് മൂന്നാംസ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 177 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെ ഓണ്‍അറൈവല്‍ വിസ വഴി പ്രവേശിക്കാന്‍ കഴിയും.ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് 66-ാംസ്ഥാനമാണ്. ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍ 44-ാംസ്ഥാനത്തും കുവൈത്ത് 45-ാംസ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47-ാംസ്ഥാനത്തും ഒമാന്‍ 49-ാംസ്ഥാനത്തുമെത്തി. സിറിയയാണ് പാസ്‌പോര്‍ട്ട് പവര്‍ ഇന്‍ഡക്‌സില്‍ ഏറ്റവും പിന്നില്‍. സിറിയയ്ക്ക് തൊട്ടുമുന്നിലായി അഫ്ഗാനിസ്താനും ഇറാഖുമാണ്.
Read Also - ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 13 മരണം, മൂന്ന് പേർക്ക് പരിക്ക്; വാഹനങ്ങൾ കൂട്ടിയിടിച്ച് സൗദിയിൽ ദാരുണ അപകടം
പ്രവാസി വനിതകളുടെ മക്കൾക്ക് 25 ലക്ഷം രൂപയുടെ 'അൽമിറാ' സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
ദുബൈ: യുഎഇയിൽ ജോലി ചെയ്യുന്ന 25 പ്രവാസി വനിതകളുടെ 25 മക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് സ്വന്തമാക്കാൻ അവസരം. സാമ്പത്തിക പ്രായാസം കാരണം, മക്കളെയും കുടുബത്തെയും നാട്ടിൽ നിർത്തി യുഎയിൽ വന്ന് ജോലി ചെയ്യുന്ന വനിതകകളുടെ നാട്ടിൽ പഠിക്കുന്ന 25 കുട്ടികൾക്ക് വേണ്ടി യുഎയിലെ പ്രമുഖ വനിതാ സംരംഭകയായ ഹസീന നിഷാദാണ് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം തുടക്കം കുറിച്ച അൽമിറ സ്കോളർഷിപ്പിലൂടെ മിടുക്കന്മാരും, മിടുക്കികളുമായ 25 പേർക്ക്, ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളർഷിപ്പാണ് നൽകുന്നത്. കഴിഞ്ഞ വർഷവും 25 കുട്ടികൾക്കായിരുന്നു സ്‌കോളർഷിപ്പ്. ഇത്തവണയും ഏറ്റവും അർഹരായ ആളുകളെ കണ്ടെത്തി മാർച്ച് 8 വനിതാ ദിനത്തിൽ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ഈ വാട്സാപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്, നമ്പർ: +971 58 550 7860. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2024 ഫെബ്രുവരി 15.
