Latest Videos

പ്രവാസികള്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published May 28, 2022, 10:34 AM IST
Highlights

ആവശ്യമായ കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് യാത്ര വൈകാനും മരുന്നുകള്‍ റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുക്കാനും കാരണമാവുമെന്നാണ് പ്രസ്‍താവനയില്‍ പറയുന്നത്.

മസ്‍കത്ത്: കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ആവശ്യമായ കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് യാത്ര വൈകാനും മരുന്നുകള്‍ റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുക്കാനും കാരണമാവുമെന്നാണ് പ്രസ്‍താവനയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഒമാനിലെ ഏതെങ്കിലും വിമാനത്താവളങ്ങളിലേക്ക് എത് കമ്പനിയുടെ വിമാനങ്ങളിലും യാത്ര ചെയ്യുന്നവര്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി അവര്‍ കൊണ്ടുവരുന്ന എല്ലാ മരുന്നുകളുടെയും മെഡിക്കല്‍ പ്രിസ്‍ക്രിപ്ഷനുകള്‍ കൂടി കൈയില്‍ കരുതണമെന്നും അറിയിച്ചിട്ടുണ്ട്.

വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്തില്‍ പിടിയില്‍
കുവൈത്ത് സിറ്റി: വ്യാജ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഇറാഖി പാസ്‍പോര്‍ട്ടുമായി എത്തിയ പ്രവാസിയാണ് യാത്ര ചെയ്യാനായി വിമാനത്തില്‍ കയറിയത്.  പിന്നീട് വിമാനത്തിന് യാത്രാ അനുമതി നിഷേധിച്ച ശേഷം ഇയാളെ തിരിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

വ്യാജ പാസ്‍പോര്‍ട്ടുമായെത്തിയ വ്യക്തിക്ക് യാത്രാ അനുമതി ലഭിച്ച സംഭവത്തില്‍ കുവൈത്ത് ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിയമവിരുദ്ധമായ യാത്രയ്‍ക്ക് ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. വ്യാജ ഇറാഖി പാസ്‍പോര്‍ട്ടുമായെത്തിയ പ്രവാസിക്ക് വിമാനത്താവളത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തീകരിക്കാനായി. പാസ്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്‍ എക്സിറ്റ് സീല്‍ പതിച്ച ശേഷം ഇയാള്‍ വിമാനത്തില്‍ കയറുകയും ചെയ്‍തു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാജ പാസ്‍പോര്‍ട്ടാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിമാനത്തിന് പുറപ്പെടാനുള്ള അനുമതി തടയുകയും ഇയാളെ കസ്റ്റഡിലെടുക്കുകയും ചെയ്‍തു.

Read also: അബുദാബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി

ചോദ്യം ചെയ്യലില്‍ സമാനമായ തരത്തില്‍ മറ്റൊരാളും വ്യാജ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്‍തിട്ടുണ്ടെന്ന് വ്യക്തമായി. ഇതും ഇറാഖ് പൗരന്‍ തന്നെയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. സമാനമായ തരത്തില്‍ നേരത്തെ മറ്റ് യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോയെന്നും ഇതിന് മറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

click me!