
അബുദാബി: പ്രവാസികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഭാഗമായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് യുഎഇ ഭരണകൂടം പരിശോധിക്കുന്നു. നിലവിലുള്ള ഗ്രാറ്റുവിറ്റിക്ക് പകരം പങ്കാളിത്ത രീതിയിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവാന്‍ പ്രവാസി തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസിന്റെ പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ ജോലി ചെയ്ത വര്‍ഷം കണക്കാക്കി ലഭിക്കുന്ന ഗ്രാറ്റുവിറ്റിയാണ് പ്രവാസികള്‍ക്ക് ലഭിക്കുക. ഇതിന് പകരം പെന്‍ഷന്‍ പദ്ധതി കൂടെ കൊണ്ടുവരാനാണ് ധാരണ. എന്നാല്‍ താല്‍പര്യമുള്ളവര്‍ മാത്രം ഇതില്‍ അംഗമായാല്‍ മതിയാവും. അംഗമാവാത്തവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. ജീവനക്കാരും തൊഴിലുടമയും നിശ്ചിത വിഹിതം നല്‍കുകയും ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളില്‍ നിക്ഷേപിച്ച് അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് പെന്‍ഷന്‍ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. നടപ്പിലായാല്‍ ആദ്യമായിട്ടായിരിക്കും ഒരു ഗള്‍ഫ് രാജ്യത്ത് പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി തുടങ്ങുന്നത്. വിവിധ സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായുമൊക്കെ ഇതിനായുള്ള ചര്‍ച്ചകള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് നടത്തിക്കഴിഞ്ഞു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam