Oman Accident: ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published : Jan 24, 2022, 11:45 PM IST
Oman Accident: ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

Synopsis

ഒമാനില്‍ സുമൈൽ വിലായത്തില്‍ ഹൈക്കിങിനിടെ മലമുകളില്‍ നിന്നുവീണ് ഗുരുതരമായി പരിക്കേറ്റയാളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷിച്ചു.

മസ്‍കത്ത്: ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. സുമൈൽ വിലായത്തിലെ വാദി അൽ-അഖ് (Wadi Al-Aq area) പ്രദേശത്തെ  മലമുകളിൽ നിന്ന് വീണ് പരിക്കേറ്റയാളെ റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) എത്തി രക്ഷപ്പെടുത്തുകയായിരുന്നു.  ഹെലികോപ്‍ടറിലെത്തിയാണ്  പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇബ്രാ റഫറൻസ് ആശുപത്രിയില്‍ (Ibra Hospital) പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.


മസ്‍കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ (Drug smuggling) ശ്രമിച്ച ഒരു ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്‍തതായി റോയൽ ഒമാൻ പൊലീസ് (Royal Oman Police) അറിയിച്ചു. 12 കിലോ ഗ്രാമിലധികം മോർഫിനുമായി കടൽമാർഗം അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കടക്കുവാൻ ശ്രമിക്കവെയാണ് ഇയാള്‍  റോയൽ ഒമാൻ പോലീസിന്റെ പിടിയിലായത്.

'12 കിലോഗ്രാം മോർഫിനും 10 കിലോയിലധികം ക്രിസ്റ്റൽ മരുന്നുമായി സമുദ്ര മാർഗം അനധികൃതമായി രാജ്യത്തേക്ക് കടന്നുകയറാൻ ശ്രമിച്ച  നുഴഞ്ഞുകയറ്റക്കാരനെ ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് വസ്തുക്കളെ  പ്രതിരോധിക്കുന്നതിനുള്ള ഡയറക്ടറേറ്റ് ജനറൽ അറസ്റ്റ് ചെയ്തതായിട്ടാണ്' റോയൽ ഒമാൻ പോലീസ് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയിൽ പറയുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ