
റിയാദ്: ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ തീർഥാടകർക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ഹജ്ജ് സന്ദർഭത്തിൽ സഹായിച്ച വിവിധ ഹജ്ജ് വളൻറിയർമാരെയും നേതൃത്വം നൽകിയ സംഘടനാ നേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ വർഷം സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ഏകദേശം 2.7 കോടി രൂപയുടെ സഹായം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. അഞ്ച് കോടി രൂപ മരണാനന്തര നഷ്ടപരിഹാരമായി നൽകി. 57,000 പാസ്പോർട്ടുകളും 12,000 വിസകളും കഴിഞ്ഞ വർഷം കോൺസുലേറ്റ് വിതരണം ചെയ്തതായും കോൺസുൽ ജനറൽ അറിയിച്ചു. സൗദി, ഇന്ത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷം സാധിച്ചു.
Read Also - ഫാമിലി വിസ നിബന്ധനകളില്‍ സുപ്രധാന മാറ്റങ്ങള്‍; പ്രവാസികള്‍ക്ക് കുടുംബ വിസക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം
സൗദി ബിസിനസ് പ്രതിനിധികളുടെ ഇന്ത്യ സന്ദർശവും ഇന്ത്യൻ വ്യാപാര പ്രമുഖരുടെ സൗദി സന്ദർശവും നിരവധി ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിെൻറ സഹകരണത്തോടെ നിരവധി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഇതാദ്യമായി സംഘടിപ്പിച്ച ഇന്ത്യ-സൗദി കൾച്ചറൽ ഫെസ്റ്റിവൽ എന്നും പരിപാടികളുമായി സഹകരിച്ച മുഴുവൻ സംഘടനകൾക്കും കോൺസൽ ജനറൽ നന്ദി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ