
കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെകെഎംഎ) പുണ്യ റമദാനിൽ സംഘടിപ്പിച്ച ഓൺലൈൻ റമദാൻ ക്വിസ് പരിപാടിയിലെ വിജയികളെ ആദരിച്ചു. കുവൈത്തിലെ വിജയികളെ ആദരിക്കുന്ന പരിപാടി അബ്ബാസിയ ഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് കെകെഎംഎ മുഖ്യ രക്ഷാധികാരി പികെ. അക്ബർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേന്ദ്ര എക്സിക്യൂട്ടീവ് നേതാക്കൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ കേന്ദ്ര, സോൺ, ബ്രാഞ്ച് നേതാക്കൾ വിതരണം ചെയ്തു. റമദാൻ ക്വിസിന്‍റെ ജനകീയ സാന്നിധ്യവും കുവൈത്തിലെയും കേരളത്തിലെയും പണ്ഡിത സഹകരണത്തെയും കുറിച്ച് കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ സംസാരിച്ചു. കുവൈത്തില്‍ നിന്നുള്ള പതിനേഴ് വിജയികൾക്കുള്ള സമ്മാന വിതരണം കേന്ദ്ര ചെയർമാൻ എപി അബ്ദുൽ സലാം കോ ഓഡിനേറ്റ് ചെയ്തു.
കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം ഇക്ബാൽ സ്വാഗതം പറഞ്ഞു. കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെസി റഫീഖ്, ട്രഷറർ മുനീർ കുനിയാ, ഓർഗനൈ സിംങ് സെക്രട്ടറി നവാസ് കാതിരി, വർക്കിംഗ് പ്രസിഡന്റ് മാരായ സംസം റഷീദ്, ഒ.പി ശറഫുദ്ധീൻ, എച്ച്. എ. ഗഫൂർ, കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഖാലിദ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ