റമദാനിൽ രാജാവിന്‍റെ പൊതുമാപ്പ്; സൗദി അറേബ്യയിൽ തടവുകാരെ മോചിപ്പിക്കുന്ന നടപടികൾക്ക് തുടക്കം

Published : Mar 12, 2024, 07:06 PM IST
റമദാനിൽ രാജാവിന്‍റെ പൊതുമാപ്പ്; സൗദി അറേബ്യയിൽ തടവുകാരെ മോചിപ്പിക്കുന്ന  നടപടികൾക്ക് തുടക്കം

Synopsis

എല്ലാ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ജയിൽമോചിതരാകുന്നത്.

റിയാദ്: റമദാനിനോടനുബന്ധിച്ച് സൗദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്നവരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്ന നടപടികൾക്ക് തുടക്കം. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാെര മോചിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള തടവുകാരെ മോചിപ്പിച്ച് സ്വന്തം കുടുംബങ്ങളിലേക്ക് തിരികെ അയക്കുന്ന നടപടികളാണ് തുടങ്ങിയത്. എല്ലാ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ജയിൽമോചിതരാകുന്നത്.

ഈ വർഷവും രാജകാരുണ്യത്താൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിൽ നിന്ന് നിരവധി പേർ മോചിതായി സ്വകുടുംബങ്ങളിലേക്ക് തിരിച്ചെത്തും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിെൻറ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് നിർദേശം നൽകി.

Read Also - ചര്‍മ്മത്തിനടിയിൽ അസ്വസ്ഥത; പിഞ്ചു കുഞ്ഞിന് വിദഗ്ധ പരിശോധന, നീക്കം ചെയ്തത് 3.5 സെന്‍റീമീറ്റര്‍ നീളമുള്ള സൂചി

സൽമാൻ രാജാവിൽ നിന്നുള്ള ഈ കാരുണ്യത്തിെൻറ ഗുണഭോക്താക്കൾ ജയിൽമോചിതരായി സ്വന്തം കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നത് അവരുടെ മനസുകളെ അഗാധമായി സ്വാധീനിക്കുമെന്നും കാലുഷ്യമില്ലാത്തവരായി മാറുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം